Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asia Championships

കു​​തി​​പ്പു തു​​ട​​ര്‍​ന്ന് ആ​​യു​​ഷ്

നി​​ങ്‌​​ബോ (ചൈ​​ന): ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​യു​​ഷ് ഷെ​​ട്ടി കു​​തി​​പ്പു തു​​ട​​രു​​ന്നു.

ആ​​ദ്യ റൗ​​ണ്ടി​​ല്‍ ലോ​​ക ഏ​​ഴാം ന​​മ്പ​​ര്‍ താ​​ര​​മാ​​യ ചൈ​​ന​​യു​​ടെ ലി ​​ഷി ഫെ​​ങി​​നെ (21-13, 21-16) അ​​ട്ടി​​മ​​റി​​ച്ച് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച ആ​​യു​​ഷ്, അ​​വ​​സാ​​ന എ​​ട്ടി​​ലേ​​ക്ക് കു​​തി​​ച്ചു. പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ താ​​യ്‌​വാ​​ന്‍റെ ചി ​​യു ജീ​​നി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. സ്‌​​കോ​​ര്‍: 21-16, 21-12.

അ​​തേ​​സ​​മ​​യം, പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്.

ചൈ​​ന​​യു​​ടെ വെ​​ങ് ഹോ​​ങ് യാ​​ങി​​നോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​യി​​രു​​ന്നു പ്ര​​ണോ​​യി​​യു​​ടെ തോ​​ല്‍​വി; 12-21, 19-21. വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ പി.​​വി. സി​​ന്ധു, ഉ​​ന്ന​​തി ഹൂ​​ഡ എ​​ന്നി​​വ​​രും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി. ചൈ​​ന​​യു​​ടെ വാ​​ങ് ഹി ​​യി​​യോ​​ട് 21-18, 21-8നാ​​ണ് സി​​ന്ധു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

Latest News

Corehub Up